ചെന്നൈ: തെക്കൻ തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നതിനിടെ മഴക്കെടുതിയിൽ മൂന്നുപേർ മരിച്ചതായി റിപ്പോർട്ട്. മഴയുടെ തീവ്രത കണക്കിലെടുത്ത് സംസ്ഥാനത്തെ 12 ജില്ലകളിലെ സ്കൂളുകൾക്ക് തമിഴ്നാട് സർക്കാർ ഇന്ന് അവധി പ്രഖ്യാപിച്ചു.(3 dead in heavy rains in Tamil Nadu, Schools in 12 districts closed)
തൂത്തുക്കുടി, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ ഇത് ബാധകമാണ്. പുതുച്ചേരിയിലും കാരയ്ക്കലിലും സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്. താമരഭരണി നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാൽ തൂത്തുക്കുടി ജില്ലാ ഭരണകൂടം പ്രളയ മുന്നറിയിപ്പ് നൽകി.
നദിക്കരയോട് ചേർന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് കുറ്റാലം, മണിമുത്താർ വെള്ളച്ചാട്ടങ്ങളിൽ പ്രവേശനവിലക്കേർപ്പെടുത്തി.