
തെഹ്രി: ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയിൽ ശിവഭക്തർ സഞ്ചരിച്ചിരുന്ന ട്രക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം(truck). നാലുവയസുള്ള കുട്ടി ഉൾപ്പടെ 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ട്രക്കിൽ 21 പേരാണ് ഉണ്ടായിരുന്നത്. ഉത്തരകാശി ജില്ലയിലെ ഹർഷിലിലേക്ക് പോകുമ്പോഴാണ് സംഘം അപകടത്തിൽപെട്ടത്. ട്രക്കിന്റെ മുൻഭാഗത്ത് കുടുങ്ങിയ നാല് വയസ്സുള്ള ഒരു കുട്ടിയെ പോലീസും എസ്ഡിആർഎഫ് ഉദ്യോഗസ്ഥരും ചേർന്നാണ് രക്ഷപ്പെടുത്തിയത്.