
സിലിഗുരി: വടക്കൻ പശ്ചിമ ബംഗാളിലെ സിലിഗുരിൽ നിന്ന് 3 ബംഗ്ലാദേശി പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു(Bangladeshi nationals arrested). അനധികൃതമായി ഇന്ത്യയിൽ താമസിച്ചുവെന്നാരോപിച്ചാണ് പൗരന്മാരെ അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അമൽ റോയ്, ഗൗതം റോയ്, പ്രീതം റോയ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും ബംഗ്ലാദേശ് പൗരത്വം തെളിയിക്കുന്ന രേഖകളും പോലീസ് കണ്ടെടുത്തു. സാധുവായ വിസയുമായി എത്തിയ ഇവർ വിസാ കാലാവധി പൂർത്തിയാക്കിയിട്ടും ഇന്ത്യയിൽ തുടരുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.