
മഹാരാഷ്ട്ര: മുംബൈയിൽ അനധികൃതമായി ആയുധങ്ങൾ കൈവശം വച്ചതിന് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു(weapons). എംവി ദേശായി ഗ്രൗണ്ടിന് സമീപം രത്‌നഗിരി നിവാസിയായ ആരിഫ് ഇസ്മായിൽ ഷാ(35), നൗഷാദ് നാസിർ അഹമ്മദ് സൽമാനി, മുഹമ്മദ് ഷഹാബുദ്ദീൻ മുഹമ്മദ് ഗുൽഷർ ഹാഷാം തുടങ്ങിയവരാണ് അറസ്റ്റിലായത്.
ഇവരുടെ പക്കൽ നിന്നും പിസ്റ്റൾ, കത്തികൾ, വെടിയുണ്ടകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.