മഹാരാഷ്ട്ര: കൊലപാതക കേസിൽ പ്രതികളായ രണ്ടു പേരെ വാനോവ്രി പോലീസ് അറസ്റ്റ് ചെയ്തു(murder attempt). ഞായറാഴ്ച രാത്രി 8.30 ഓടെ ഹഡപ്‌സറിലെ ജുന മഹദയിൽ നടന്ന വാക്കു തർക്കത്തെ തുടർന്നാണ് പ്രതികൾ ഹഡപ്‌സർ സ്വദേശിയായ 40 വയസുകാരനെ കൊലപെടുത്താൻ ശ്രമിച്ചത്.
ഇതേ തുടർന്നാണ് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തത്. സംഭവത്തിൽ പൂനെ സ്വദേശികളായ 22 ഉം 25 ഉം വയസ്സുള്ള രണ്ട് പേരെയും പ്രായപൂർത്തിയാകാത്ത ഒരാൺകുട്ടിയെയും പോലീസ് കസ്റ്റഡയിലെടുക്കുകയായിരുന്നു. കേസിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.