
നയ്പിഡോ: രണ്ടാഴ്ചയായി തായ്‌ലൻഡ്-മ്യാൻമർ അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയായിരുന്ന 283 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി.
വിദേശത്ത് ജോലിയും ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്ത്, വിവരങ്ങൾ കൃത്യമായി അന്വേഷിക്കാതെ, വിദേശയാത്ര നടത്തുന്നവർ കുറ്റവാളികളുടെ പിടിയിൽ അകപ്പെടുന്ന സംഭവങ്ങൾ കൂടുന്നതിനിടെയാണ് ഇത്രയധികം ആൾക്കാരെ രക്ഷപ്പെടുത്തിയത്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഗുണ്ടാസംഘങ്ങളുടെ കെണിയിലാണ് ഇവരിൽ പലരും പെടുന്നത്. കേന്ദ്രസർക്കാർനടത്തുന്ന ഇടപെടലുകളെ തുടർന്നാണ് ഇവരിൽ പലരെയും രക്ഷപ്പെടുത്താൻ കഴിയുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ ഇത്തരത്തിൽ കംബോഡിയയിൽ നിന്നും ലാവോസിൽ നിന്നും ആയിരത്തിലധികം ആളുകളെ രക്ഷപ്പെടുത്തി. ഇതിനിടെയാണ് , രണ്ടാഴ്ചയായി തായ്‌ലൻഡ്-മ്യാൻമർ അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയായിരുന്ന 283 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയത്. സൈബർ കുറ്റകൃത്യങ്ങളുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് ആളുകളെ കബളിപ്പിക്കുന്ന സംഘമാണ് മനുഷ്യക്കടത്തിന് പിന്നിൽ എന്നാണ് റിപ്പോർട്ടുകൾ.