
ഒഡിഷ: ബെർഹാംപൂരിൽ വ്യാജ അക്കൗണ്ടുകൾ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ച 28 കാരൻ അറസ്റ്റിൽ(cyber crime). തന്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് അതുവഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പികുന്നന്നു കാട്ടി സ്കൂൾ സഹപാഠിയായ സ്ത്രീ നൽകിയ പരാതിയിലാണ് യുവാവ് പിടിയിലായത്.
ഇയാളുടെ പക്കൽ നിന്നും മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. സൈബർ സെല്ലും പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. നിലവിൽ ഇയാളുടെ വ്യാജ അക്കൗണ്ടുകൾ പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.