
ന്യൂഡൽഹി: ഡൽഹിയിൽ 27 വയസ്സുകാരി ലൈംഗിക സുഖത്തിനായി സ്വകാര്യ ഭാഗത്തേക്ക് മോയിസ്ചറൈസർ കുപ്പി തിരുകി(sexual pleasure). ശേഷം വയറുവേദന അനുഭവപ്പെട്ട സ്ത്രീയ്ക്ക് മലമൂത്ര വിസർജ്ജനം നടത്താൻ കഴിയാത്ത സ്ഥിതി വന്നു. സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷം നില വഷളായതോടെയാണ് സ്ത്രീ അടുത്തുള്ള പ്രാദേശിക ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ യുവതിയുടെ നില ഗുരുതരമായതിനാൽ അവിടെ നിന്നും തുടർ ചികിത്സയ്ക്കായി ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇവിടെ നടത്തിയ വിദഗ്ധ ചികിത്സയിൽ ഡോക്ടർമാർ സിഗ്മോയിഡോസ്കോപ്പി വഴി യുവതിയുടെ കുടലിൽ കുടുങ്ങിയ മോയിസ്ചറൈസർ കുപ്പി വിജയകരമായി പുറത്തെടുത്തു. ഡോ. ആശിഷ് ഡേ, ഡോ. തരുൺ മിത്തൽ, ഡോ. ശ്രേയസ് മംഗ്ലിക്, ഡോ. അൻമോൾ അഹൂജ, അനസ്തറ്റിസ്റ്റ് ഡോ. പ്രശാന്ത് അഗർവാൾ എന്നിവരടങ്ങിയ മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ആരോഗ്യ നില ഭേദപ്പെട്ടതോടെ യുവതിയെ ഡിസ്‌ചാർജ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.