Road Accidents: കഴിഞ്ഞ 6 മാസത്തിനിടെ രാജ്യത്തെ ദേശീയപാതകളിലുണ്ടായ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 26,770 ജീവനുകൾ ; ഗതാഗത മന്ത്രി നിതിൻ ഗഡ്കരി

2024 ൽ ദേശീയ പാതകളിൽ നടന്ന റോഡപകടങ്ങളിൽ 54,609 പേർ മരിച്ചു
Road Accidents in India
Published on

ന്യൂഡൽഹി: കഴിഞ്ഞ 6 മാസത്തിനിടെ രാജ്യത്തുടനീളമുള്ള ദേശീയ പാതകളിലുണ്ടായ വാഹനാപകടങ്ങളിൽ 26,770 പേർ മരിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. രാജ്യസഭയിൽ രേഖാമൂലമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2024 ൽ ദേശീയ പാതകളിൽ നടന്ന റോഡപകടങ്ങളിൽ 54,609 പേർ മരിച്ചു, ഈ വർഷം (ജനുവരി) തുടക്കം മുതൽ മെയ് വരെ 26,770 പേർ അപകടങ്ങളിൽമരണപ്പെട്ടുവെന്നും മന്ത്രി അറിയിച്ചു (Road Accidents in India).

ഏറ്റവും തിരക്കേറിയ ദേശീയ പാതകളിൽ ദേശീയപാത വകുപ്പ് അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (എടിഎംഎസ്) സ്ഥാപിച്ചിട്ടുണ്ട്. ഡൽഹി-മീററ്റ് എക്സ്പ്രസ് വേ, ട്രാൻസ്-ഹരിയാന, ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് വേ, ഡൽഹി-മുംബൈ എക്സ്പ്രസ് വേ തുടങ്ങിയ ദേശീയ പാതകളിൽ ഈ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഹൈവേകളിലെ ഗതാഗത നിയമ ലംഘനങ്ങൾ വേഗത്തിൽ കണ്ടെത്തുന്നതിനും ഹൈവേകളെ ഫലപ്രദമായി നിരീക്ഷിക്കുന്നതിനും എടിഎംഎസ് സംവിധാനം സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Summary: Union Road Transport Minister Nitin Gadkari said that 26,770 people have died in road accidents on national highways across the country in the last 6 months.

Related Stories

No stories found.
Times Kerala
timeskerala.com