
മഹാരാഷ്ട്ര: തുർബെ എം.ഐ.ഡി.സിയിലെ കോൾഡ് സ്റ്റോറേജ് സൗകര്യമായ സ്വാസ്ത്യ അഗ്രോ എന്റർപ്രൈസസിൽ ജനറേറ്ററിൽ ചോർച്ചയുണ്ടായി(toxic gas). ജനറേറ്ററിൽ നിന്നുള്ള വിഷ പുക ശ്വസിച്ച് 26 തൊഴിലാളികളെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. ഇതിൽ 17 പേർ സ്ത്രീകളും ഒമ്പത് പേർ പുരുഷന്മാരുമാണ്.
വൈദ്യുതി തടസ്സം മൂലം യൂണിറ്റിലെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതിനാൽ ഉടമ ജനറേറ്റർ പ്രവർത്തിപ്പിക്കുകയായിരുന്നു. ഇതിൽ നിന്നും വ്യാപിച്ച വിഷപ്പുക തൊഴിലാളികൾക്ക് കടുത്ത ശ്വാസതടസ്സവും അസ്വസ്ഥതയും ഉണ്ടാക്കി. ഗുരുതരാവസ്ഥയിലായ 4 തൊഴിലാളികളെ വാഷിയിലെ എം.ജി.എം ആശുപത്രിയിലും ബാക്കിയുള്ളവരെ പ്രാഥമിക പരിചരണത്തിന് ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു.