
ഗാന്ധിനഗർ: ഗുജറാത്തിലെ ബോട്ടാഡ് ജില്ലയിൽ 9 യാത്രക്കാരുമായി പോയ ഇക്കോ കാർ ഒഴുക്കിൽപ്പെട്ടു(Heavy rain). അപകടത്തിൽ 4 പേർ മരിച്ചു. 3 പേരെ കാണാതായതായാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേന ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
ഗുജറാത്തിലുടനീളം വ്യാപക മഴ തുടരുകയാണ്. ചൊവ്വാഴ്ച മാത്രം സംസ്ഥാനത്തുടനീളം മഴക്കെടുതിയിൽ 18 പേരാണ് മരിച്ചത്. രക്ഷാപ്രവർത്തനങ്ങൾക്കും അടിയന്തിര സാഹചര്യങ്ങളെ നേരിടാനും സംസ്ഥാനത്ത് ജുനഗഡ്, ദ്വാരക, പോർബന്തർ, അമ്രേലി, രാജ്‌കോട്ട്, ഭാവ്‌നഗർ, കച്ച്, വൽസാദ്, ഗാന്ധിനഗർ, സൂറത്ത്, പടാൻ എന്നിവിടങ്ങളിൽ എൻഡിആർഎഫിൻ്റെ 12 ടീമുകളെ വിന്യസിച്ചതായി അധികൃതർ അറിയിച്ചു.