റായ്പുർ: ഛത്തീസ്ഗഡിൽ സിപിഐ മാവോയിസ്റ്റ് ഡിവിഷൻ സെക്രട്ടറി മുകേഷ് അടക്കം 21 പേർ കീഴടങ്ങി. ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിലാണ് 21 മാവോയിസ്റ്റുകൾ ആയുധം വച്ച് കീഴടങ്ങിയത്.
ഇവർ 18 ആയുധങ്ങളും പോലീസിന് നൽകി. മാവോയിസ്റ്റുകളുടെ സായുധ പോരാട്ടം ഇല്ലാതാക്കുന്നതിന്റെ ഭാഗമായുള്ള പുനരധിവാസ പദ്ധതി പ്രകാരമാണ് ഈ നീക്കം.
നാല് ഡിവിഷണൽ കമ്മിറ്റികളിൽ നിന്നുള്ളവരാണ് കീഴടങ്ങിയത്. ഇവരിൽ ഒൻപത് പേർ ഏരിയ കമ്മിറ്റി അംഗങ്ങളും എട്ട് പേർ ഏറ്റവും താഴേത്തട്ടിലെ പ്രവർത്തകരുമാണ്.