
അഹമ്മദാബാദ് : 2030 ൽ കോമൺവെൽത്ത് ഗെയിംസ് സംബന്ധിച്ച് നിർണായക തീരുമാനമെടുത്ത് കേന്ദ്ര മന്ത്രിസഭാ(2030 Commonwealth Games). പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക ബിഡ് സമർപ്പിക്കുന്നതിന് അംഗീകാരം നൽകി.
ഇന്ത്യയുടെ ആതിഥേയ നഗരമായ അഹമ്മദാബാദാണ് ആതിഥേയത്വം വഹിക്കാൻ നിശ്ചയിച്ചിട്ടുള്ളത്. ബിഡ് വിജയിച്ചാൽ ഗുജറാത്ത് സർക്കാരിന് ഗ്രാന്റ്-ഇൻ-എയ്ഡ് നൽകാനുള്ള പിന്തുണയ്ക്കും യോഗത്തിൽ തീരുമാനമായി.