മണിപ്പൂരിൽ നിന്നും 203 തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തി |illegal weapons seized

പിടിച്ചെടുത്തവയിൽ എകെ സീരീസിലുള്ളതും, 21 ഇൻസാസ് റൈഫിളുകളും ഉൾപ്പെടുന്നു.
illegal weapon seized
Updated on

മണിപ്പൂർ : മണിപ്പൂരിൽ നിന്നും 203 തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തി.പൊലീസും അസം റൈഫിൾസും സൈന്യവും ചേർന്ന് നടത്തിയ പരിശോധനയിൽ ഇവ കണ്ടെത്തിയത്. ഇന്നലെയും ഇന്നുമായാണ് 4 മലയോര ജില്ലകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.

തെങ്‌നൗപാൽ, കാങ്‌പോക്പി, ചന്ദേൽ, ചുരാചന്ദ്പൂർ ജില്ലകളിൽ മലനിരകളിൽ ആയുധങ്ങൾ ഒളിപ്പിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടന്നത്. ഈ പ്രദേശങ്ങളിലെ മിക്ക ഗ്രാമങ്ങളിലും കുക്കി ഗോത്രക്കാർ കൂടുതലായി കഴിയുന്നവയാണ്.

21 ഇൻസാസ്, 11 എകെ സീരീസ് അസോൾട്ട് റൈഫിളുകൾ, 26 സെൽഫ് ലോഡിംഗ് റൈഫിളുകൾ (എസ്എൽആർ), രണ്ട് 51 എംഎം മോർട്ടാറുകൾ, മൂന്ന് എം79 ഗ്രനേഡ് ലോഞ്ചറുകൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളാണ് പിടിച്ചെടുത്തത്.

Related Stories

No stories found.
Times Kerala
timeskerala.com