ശ്രീനഗർ: ജമ്മു-കാശ്മീരിലെ കുൽഗാം ജില്ലയിൽ ശനിയാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 2 ഭീകരർ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്നാമത്തെ ഭീകരൻ ഒളിച്ചിരിക്കുന്നുവെന്നും ഇയാളെ കീഴ്‌പ്പെടുത്താൻ ദൗത്യം തുടരുകയാണ് എന്നുമാണ് വിവരം. (2 terrorists killed in encounter in J-K's Kulgam)
തെക്കൻ കശ്മീർ ജില്ലയിലെ അഖലിലെ വനമേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക രഹസ്യാന്വേഷണ വിവരത്തെത്തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിൽ ഓപ്പറേഷൻ രാത്രിയിൽ ആരംഭിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം ഇരുവിഭാഗവും തമ്മിലുള്ള ആദ്യ വെടിവയ്പ്പിന് ശേഷം, രാത്രിയിൽ ഓപ്പറേഷൻ നിർത്തിവച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.