
പാൽഘറിലെ വാഡ-ഭിവണ്ടി ഹൈവേയിൽ വാഹനാപകടം(road accident). വ്യത്യസ്ത അപകടങ്ങളിലായി രണ്ടുപേരാണ് കൊല്ലപ്പെട്ടത്. പാൽഘർ നിവാസിയായ ഹേമന്തും(19) നാഗ്പൂർ സ്വദേശിയായ മഹേന്ദ്ര(19)യുമാണ് കൊല്ലപ്പെട്ടത്. ഇരുവരും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം നടന്നത്.
ഹേമന്ത് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ട്രെയിലറിൽ ഇടിച്ച് തെന്നിമാറിയാണ് അപകടമുണ്ടായത്. നാഗ്പൂരിൽ വെച്ച് മോട്ടോർ സൈക്കിളിനൊപ്പം വെള്ളം നിറഞ്ഞ കുഴിയിൽ വീണാണ് മഹേന്ദ്ര കൊല്ലപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മഹേന്ദ്ര സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.