
മഹാരാഷ്ട്ര: മുംബൈയിലെ ബാന്ദ്ര ഈസ്റ്റ് പ്രദേശത്ത് രണ്ട് നില റെസിഡൻഷ്യൽ കെട്ടിടം തകർന്നു വീണു(building collapses). ബാന്ദ്ര-കുർള കോംപ്ലക്സ് പ്രദേശത്തെ നമാജ് കമ്മിറ്റി മസ്ജിദിന് സമീപമുള്ള ഭാരത് നഗറിലെ ചാൾ നമ്പർ 37 എന്ന കെട്ടിടമാണ് തകർന്നു വീണത്.
അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇന്ന് പുലർച്ചെ 5:56 നാണ്സംഭവം നടന്നത്. പ്രദേശത്ത് നിരവധിപേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. അപകടം നടന്നയുടൻ 8 ഫയർ എഞ്ചിനുകൾ, റെസ്ക്യൂ വാനുകൾ, ആംബുലൻസുകൾ എന്നിവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.