ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ ക്ഷേത്രത്തിൽ രണ്ട് സുരക്ഷാ ജീവനക്കാരെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. രാജപാളയം ദേവദാനത്ത് ദേവസ്വം വകുപ്പിൻ്റെ കീഴിലുള്ള ക്ഷേത്രത്തിലാണ് ദാരുണമായ സംഭവം നടന്നത്.(2 security guards hacked to death at temple in Tamil Nadu)
രാവിലെ പൂജകൾക്കായി ക്ഷേത്രത്തിലെത്തിയ പൂജാരിമാരാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. സുരക്ഷാ ജീവനക്കാരെ വെട്ടിക്കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണ് ഇതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
ക്ഷേത്രത്തിലെ ഭണ്ഡാരം തുറക്കാനുള്ള ശ്രമം സുരക്ഷാ ജീവനക്കാർ തടഞ്ഞപ്പോൾ അക്രമികൾ ഇവരെ വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയതാകാമെന്ന് പോലീസ് വിശദീകരിച്ചു. സംഭവത്തിൽ രാജപാളയം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.