Times Kerala

 പ്രതിദിനം 2 ലക്ഷം ഭക്തർ; 15 ദിവസം കൊണ്ട് രാമക്ഷേത്രത്തിന് ലഭിച്ചത് 12.8 കോടി

 
പ്രതിദിനം 2 ലക്ഷം ഭക്തർ; 15 ദിവസം കൊണ്ട് രാമക്ഷേത്രത്തിന് ലഭിച്ചത് 12.8 കോടി
അയോധ്യയിലെ രാമ ക്ഷേത്രം  ‘പ്രാണ പ്രതിഷ്ഠ’ കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ, കാണിക്കയായി ക്ഷേത്രത്തിന് ലഭിച്ചത് കോടികൾ. 15 ദിവസം കൊണ്ട് 12.8 കോടി രൂപയാണ് രാമക്ഷേത്രത്തിന് കാണിക്ക വരുമാനയായി ലഭിച്ചത്.

അയോധ്യയിലേക്കുള്ള രാമഭക്തരുടെ തിരക്ക് അനുദിനം വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.  ഭക്തരുടെ പ്രതിദിന ശരാശരി 2 ലക്ഷമാണ്. 15 ദിവസത്തിനുള്ളിൽ ഏതാണ്ട് 30 ലക്ഷത്തിലധികം പേർ ക്ഷേത്ര ദർശനം നടത്തി.  കാണിക്ക വരുമാനത്തിലും വലിയ വർധന ഉണ്ടായിട്ടുണ്ട്. 15 ദിവസം കൊണ്ട് 12.8 കോടി കാണിക്ക വരുമാനമായി ലഭിച്ചു.
 

Related Topics

Share this story