
ന്യൂഡൽഹി: റാഞ്ചിയിൽ നിന്ന് രണ്ട് ഐസിസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു(ISIS operatives). ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ, ജാർഖണ്ഡ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്), റാഞ്ചി പോലീസും സംയുക്തമായി നടത്തിയ ഒപ്പേറഷനിലാണ് ഐസിസ് പ്രവർത്തകർ അറസ്റ്റിലായത്.
മുഖ്യപ്രതി ബൊക്കാറോ സ്വദേശിയായ അഷർ ഡാനിഷ്, അഫ്താബ് എന്നിവരാണ അറസ്റ്റിലായത്. ഐസിസ് പ്രചോദിത ശൃംഖലയിലെ മറ്റ് അംഗങ്ങളുമായി ഇരുവരും ബന്ധപ്പെട്ടിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ് രേഖപെടുത്തിയത്. അതേസമയം, ഇരുവരും മാസങ്ങളായി സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നതായി അധികൃതർ പറഞ്ഞു.