
മധ്യപ്രദേശ്: മധ്യപ്രദേശിലെ ഗുണയിൽ കോളറ ബാധിച്ച് രണ്ട് മരണം(cholera). ഗുണ ജില്ലയിലെ ബമോറി പ്രദേശത്തെ മഹൽ കോളനിയിലാണ് രോഗബാധ ഉണ്ടായത്. അസുഖം ബാധിച്ച് 45 പേർ ഗുരുതരാവസ്ഥയിൽ തുടരുന്നതായാണ് പുറത്തു വരുന്ന വിവരം. മലിനജലം കുടിച്ചതിനെ തുടർന്നാണ് ഇവർക്ക് കോളറ ബാധയുണ്ടായത്.
ഗ്രാമത്തിലെ ഹാൻഡ് പമ്പിൽ നിന്ന് വെള്ളം കുടിച്ചതിന് ശേഷമാണ് ഗ്രാമവാസികൾക്ക് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു. രോഗികളെ ഗുണ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആസ്പത്രയിലുമായി ചികിത്സയിൽ തുടരുകയാണ്.