കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരാഴ്ചയ്ക്കിടെ ലഭിച്ചത് 2 ബോംബ് ഭീഷണികൾ; അജ്മൽ കസബിനെ തൂക്കിലേറ്റിയത് തെറ്റാണെന്ന് സന്ദേശത്തിൽ... അന്വേഷണം ഊർജ്ജിതമാക്കി പോലീസ് | bomb threats

ഭീഷണി സന്ദേശം അയയ്ക്കാൻ ഉപയോഗിച്ച ഇമെയിൽ വിലാസത്തിനെതിരെ കേസെടുത്തു.
bomb threats
Published on

കർണാടക: ബാംഗ്ലൂരിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഒരാഴ്ചയ്ക്കുള്ളിൽ ലഭിച്ചത് രണ്ട് ബോംബ് ഭീഷണികൾ. വിമാനത്താവള സുരക്ഷാ സേനയ്ക്ക് ഇമെയിൽ മുഖേനയാണ് ഭീഷണി സന്ദേശം ലഭിച്ചത്(bomb threats). വിമാനത്താവള പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്നാണ് സന്ദേശത്തിൽ ഉണ്ടായിരുന്നത്. ജൂൺ 13, 16 തീയതികളിലാണ് ഈ വ്യാജ ഭീഷണികൾ ലഭിച്ചത്.

"അജ്മൽ കസബിനെ തൂക്കിലേറ്റിയത് ഒരു തെറ്റാണ്. അതിന് പ്രതികാരം ചെയ്യും. വിമാനത്താവളത്തിൽ രണ്ട് ബോംബുകൾ ഉണ്ട്. പ്ലാൻ എ പരാജയപ്പെട്ടാൽ പ്ലാൻ ബി സജീവമാക്കും. വിമാനത്താവളത്തിലെ ടോയ്‌ലറ്റ് പൈപ്പ്‌ലൈനിനുള്ളിൽ ഒരു ബോംബ് സ്ഥാപിച്ചിട്ടുണ്ട്."- തുടങ്ങിയ കാര്യങ്ങളാണ് സന്ദേശത്തിൽ പറയുന്നത്. അതേസമയം ഭീഷണി സന്ദേശം അയയ്ക്കാൻ ഉപയോഗിച്ച ഇമെയിൽ വിലാസത്തിനെതിരെ കേസെടുത്തു. കേസിൽ അന്വേഷണം നടന്നുവരികയാണ്.

Related Stories

No stories found.
Times Kerala
timeskerala.com