ന്യൂഡൽഹി: ആദ്യമായി, ഇന്ത്യൻ സൈന്യത്തിലെ രണ്ട് അഗ്നിവീർ സൈനികർക്ക് അവരുടെ ധീരതയ്ക്കുള്ള അഭിമാനകരമായ സൈനിക ബഹുമതി ലഭിച്ചു. 7 സിഖ് ലൈറ്റ് ഇൻഫൻട്രിയിലെ അഗ്നിവീർ കുൽവീർ സിങ്ങിനും 851 ലൈറ്റ് റെജിമെന്റിലെ അഗ്നിവീർ മൂഡ് മുരളീനായ്കിനും സേനാ മെഡൽ (ധീരത) നൽകി ആദരിച്ചു.(2 Agniveers get Sena Medal for gallantry)
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സായുധ സേനയ്ക്കും കേന്ദ്ര സായുധ പോലീസ് സേനാ ഉദ്യോഗസ്ഥർക്കും 127 ധീരതയ്ക്കുള്ള അവാർഡുകളും 40 വിശിഷ്ട സേവന അവാർഡുകളും രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചു.