

ന്യൂഡല്‍ഹി: അബുജ്മദിലെ മാവോവാദി ക്യാമ്പില്‍ പോലീസ് നടത്തിയ ആക്രമണത്തില്‍ രണ്ടു ദിവസം മുമ്പ് കൊല്ലപ്പെട്ടത് 31 നക്‌സലുകള്‍. നക്‌സലുകളിൽ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി (പി.എല്‍.ജി.എ.) മുതിര്‍ന്ന നേതാവ് നീതിയും ഉള്‍പ്പെടുന്നു എന്ന് പോലീസ് പറഞ്ഞു. ഏറ്റുമുട്ടലിന്റെ സമയത്ത് അബുജ്മദിലെ മാവോവാദി ക്യാമ്പില്‍ മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് കമലേഷും ഉണ്ടായിരുന്നതായാണ് വിവരം.