ഭുവനേശ്വർ : ഒഡീഷയിൽ 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പുരിയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് പെൺകുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. ആൺ സുഹൃത്തിന് ഒപ്പം ബീച്ചിൽ എത്തിയ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തത്.
പെൺകുട്ടിയുടെ ചിത്രം പകർത്തിയത് ചോദ്യം ചെയ്ത ആൺ സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയതിനു ശേഷമാണ് ബലാത്സംഗം ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പക്കൽ നിന്നും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണ് പോലീസ്.