
ബാംഗ്ലൂർ: കർണാടകയിലെ തുംകൂറിൽ മയിലുകൾ കൂട്ടത്തോടെ ചത്തു(peacocks). കെരെ കോടി വെള്ളച്ചാട്ടത്തിന് സമീപമാണ് 19 മയിലുകളെ ചത്ത നിലയിൽ കണ്ടെത്തിത്. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്.
5 ആൺ മയിലുകളും 14 പെൺ മയിലുകളുമാണ് ചത്തത്. വയലുകളിൽ ജീവനറ്റ നിലയിൽ ചിതറിക്കിടക്കുന്ന രീതിയിലാണ് മയിലുകളുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മയിലുകളുടെ മൃതദേഹാവശിഷ്ടങ്ങൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചു.