മുംബൈ : എച്ച്‌ഐവി ബാധിതരായ കുട്ടികള്‍ക്കളുടെ സംരക്ഷണകേന്ദ്രത്തില്‍ പതിനേഴുകാരിയായ അന്തേവാസിയെ ബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ ലാതുര്‍ ജില്ലയിലെ ഹസേഗാവിലാണ് ദാരുണ സംഭവം ഉണ്ടായത്.
സ്ഥാപനത്തിലെ ജീവനക്കാരനാണ് കുട്ടിയെ ലെെംഗിക അതിക്രമത്തിനിരയാക്കിയത്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്തു.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആറുപേര്‍ക്കെതിരേ കേസ് എടുത്തിട്ടുണ്ട്. കേസിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ വ്യക്തി, സംരക്ഷണകേന്ദ്രം സ്ഥാപിച്ചയാള്‍, സംരക്ഷണകേന്ദ്രത്തിലെ സുപ്രണ്ട്, ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടര്‍ തുടങ്ങിയവരാണ് അറസ്റ്റിലായത്.
2023 ജൂലൈ 13-നും 2025 ജൂലൈ 25-നും ഇടയിലാണ് അതിക്രമം നടന്നത്. രണ്ടുകൊല്ലമായി സംരക്ഷണകേന്ദ്രത്തിലാണ് പെണ്‍കുട്ടി താമസിക്കുന്നത്.അസുഖബാധിതയായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് മനസ്സിലായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ ഗര്‍ഭച്ഛിദ്രം നടത്തി.