
രാംദർബാർ: രാംദർബാറിൽ ആയുധങ്ങളുമായി 17 കാരൻ പിടിയിൽ(weapons). കുട്ടിയുടെ കയ്യിൽ നിന്നും ഒരു നാടൻ പിസ്റ്റളും 5 വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തു. ആഗസ്റ്റ് 7 നാണ് സംഭവം നടന്നത്. രാംദർബാറിലെ ഗുഗ മാഡി ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കുട്ടിയെ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് പിടികൂടിയത്.
ആയുധങ്ങൾക്ക് ലൈസൻസ് ഇല്ലെന്ന് വ്യക്തമായതോടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. അന്വേഷണത്തിൽ കുട്ടിയുടെ പേരിൽ മുൻപും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ കുട്ടിയെ സെക്ടർ-25 ലെ ജുവനൈൽ കറക്ഷണൽ ഹോമിലേക്ക് അയച്ചു.