
ദന്തേവാഡ: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ 17 മാവോവാദികളെ വധിച്ചു. തലയ്ക്ക് 25 ലക്ഷം വിലയിട്ട മാവോവാദി കമാൻഡർ ജഗദീഷ് എന്ന ബുദ്രയും കൊല്ലപ്പെട്ടവരിലുണ്ട്.
2013ൽ ഛത്തീസ്ഗഢിൽ മുൻ മന്ത്രി നന്ദ്കുമാർ പട്ടേലും ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ട ആക്രമണത്തിന്റെ പ്രധാന പ്രതിയാണ് ഇയാൾ.ഛത്തീസ്ഗഢിൽ നിരവധി ഡിആർജി ജവാൻമാർക്ക് ജീവൻ നഷ്ടപ്പെട്ട 2023-ലെ അരൺപുർ ആക്രമണത്തിലും ജഗദീഷിന് പങ്കുണ്ട്.
ജഗദീഷിന്റെ മരണം മാവോയിസ്റ്റുകൾക്കെതിരായ പോരാട്ടത്തിലെ പ്രധാന നേട്ടമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് സുരക്ഷാസേന നടത്തിയ ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.