
താനെ: നവി മുംബൈയിൽ, നെരുൾ റെയിൽവേ സ്റ്റേഷനിൽ തീവണ്ടിക്ക് മുകളിൽ കയറി നിന്ന് റീൽ ചിത്രീകരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ആൺകുട്ടിക്ക് ദാരുണാന്ത്യം(reel). നവി മുംബൈ ബേലാപൂർ സ്വദേശി ആരവ് ശ്രീവാസ്ത(16) ആണ് മരിച്ചത്.
ബോഗിയുടെ മുകളിൽ നിൽക്കവേ ആരവിന്റെ കൈകൾ ഒരു പവർ കേബിളിൽ സ്പർശിച്ചതാണ് അപകടമുണ്ടാകാൻ കാരണം. വൈദ്യുതാഘാതമേറ്റതോടെ കുട്ടിക്ക് 60 ശതമാനം പൊള്ളലേറ്റു. ഇതിന് പുറമെ തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽപെട്ട കുട്ടിയെ ഐറോളിയിലെ ബേൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.