
ന്യൂഡൽഹി: ഡൽഹിയിൽ 16 വയസ്സുകാരൻ യുവാവിനെ കാർ ഇടിച്ച് വലിച്ചിഴച്ചതായി വിവരം(murder). ഡൽഹിയിലെ ഔട്ടർ നോർത്ത് ഡിസ്ട്രിക്റ്റിലാണ് സംഭവം നടന്നത്.
600 മീറ്ററോളം യുവാവിനെ വലിച്ചിഴച്ചു കൊണ്ട് പോകുകയായിരുന്നു. അപകടത്തിൽ സുജീത് മണ്ഡൽ(32) ആണ് കൊല്ലപ്പെട്ടത്. ഇയാൾ സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായാണ് വിവരം. ഇയാൾ ജോലി കഴിഞ്ഞു മടങ്ങും വഴിയാണ് അപകടമുണ്ടായത്. സംഭവത്തിൽ പോലീസ് 16 കാരനെ അറസ്റ്റ് ചെയ്തു.