ജയ്പൂർ : രാജസ്ഥാനിലെ ബുണ്ടിയിൽ 16 വയസുകാരനെ പാർക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ പാർക്കിൽ നടക്കാൻ എത്തിയവരാണ് മൃതദേഹം കണ്ടത്.
സർക്കാർ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ വിശാലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.തിങ്കളാഴ്ച വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം യാത്ര പോയി വിശാൽ തിരിച്ചെത്തിയിരുന്നുവെന്നും പിന്നീട് വീട്ടിൽ നിന്ന് ഇറങ്ങിയതായും മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു.
വിശാലിന്റെ ഗ്രാമത്തിൽ നിന്നും 18 കിലോമീറ്റർ അകലെയാണ് ബുണ്ടി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാകുവെന്നും പോലീസ് വ്യക്തമാക്കി.