ഛത്തീസ്ഗഡിൽ 16 നക്സലൈറ്റുകൾ കീഴടങ്ങി; കീഴടങ്ങിയവരിൽ തലയ്ക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നവരും | Naxalites

കെർലപെൻഡ ഗ്രാമം നക്സലൈറ്റ് വിമുക്തമായതായി അധികൃതർ അറിയിച്ചു.
Naxalites
Published on

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ 16 നക്സലൈറ്റുകൾ പോലീസിന് മുന്നിൽ കീഴടങ്ങി(Naxalites surrender). ഇതിൽ തലയ്ക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച 6 പേർ ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം.

കീഴടങ്ങിയ 16 നക്സലൈറ്റുകളിൽ 9 പേർ കേർലപെൻഡ ഗ്രാമപഞ്ചായത്തിലെ താമസക്കാരായിരുന്നു. ഇതോടെ കെർലപെൻഡ ഗ്രാമം നക്സലൈറ്റ് വിമുക്തമായതായി അധികൃതർ അറിയിച്ചു.

അതേസമയം, സുക്മ ഉൾപ്പെടെ 7 ജില്ലകൾ ഉൾപ്പെടുന്ന സംസ്ഥാനത്തെ ബസ്തർ മേഖലയിൽ കഴിഞ്ഞ വർഷം 792 നക്സലൈറ്റുകൾ കീഴടങ്ങിയിരുന്നു. ഇവർക്ക് സഹായ ധനം നൽകി, സർക്കാരിന്റെ നയമനുസരിച്ച് അവരെ പുനരധിവസിപ്പിക്കുകായും ചെയ്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com