
മുംബൈ : പൂനെയിൽ പതിനഞ്ച് വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഇരയായ പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് പറഞ്ഞു. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി പീഡനത്തിന് ഇരയാക്കിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ, നന്ദേഡ് സിറ്റി പോലീസ് സ്റ്റേഷനിൽ 19 വയസ്സുള്ള ഒരു യുവാവിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോത്രുഡിലെ സുതർദാരയിലാണ് ഈ യുവാവ് താമസിക്കുന്നത്.
പോലീസ് നൽകിയ വിവരമനുസരിച്ച്, 2024 മെയ് 17 നും ജൂലൈ 14 നും ഇടയിലാണ് ഈ സംഭവം നടന്നത്. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. ആ സമയത്ത്, പ്രതി വീട്ടിൽ എത്തുകയും, പെൺകുട്ടി തനിച്ചായിരിക്കുന്ന അവസരം മുതലെടുത്ത്, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയുമായിരുന്നു. ഇതിനു പിന്നാലെ പെൺകുട്ടി ഗർഭിണിയായി.ഇതോടെയാണ് ബലാത്സംഗ സംഭവം പുറത്തറിയുന്നത്.
ഇതുസംബന്ധിച്ച് പരാതി ലഭിച്ചതിനെത്തുടർന്ന്, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്സോ) നിയമപ്രകാരം പോലീസ് പ്രതിക്കെതിരെ കേസെടുത്തു. നാന്ദേഡ് സിറ്റി പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.