
ചെന്നൈ: കാഞ്ചീപുരത്തെ പാര്‍ക്കില്‍ 15 വയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതികൾ അറസ്റ്റിൽ.പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെയും 19-കാരനെയും പോലീസ് അറസ്റ്റ് ചെയ്‌തത്.
സംഭവദിവസം കൂട്ടുകാരായ രണ്ട് ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയെ പാര്‍ക്കിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ആണ്‍കുട്ടികളുടെ സുഹൃത്തായ 19-കാരനും സ്ഥലത്തെത്തി. ഇതിനുപിന്നാലെ മൂവരും പെണ്‍കുട്ടിയെ മോശമായരീതിയില്‍ സ്പര്‍ശിച്ചെന്നും ലൈംഗികബന്ധത്തിനായി നിര്‍ബന്ധിച്ചെന്നുമാണ് പരാതി.
പ്രതികള്‍ മയക്കുമരുന്ന് കലര്‍ത്തിയ പാനീയം കുടിക്കാന്‍ നല്‍കിയെന്നും ഇത് കുടിച്ചതോടെ ബോധരഹിതയായെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് പെണ്‍കുട്ടിയും മാതാപിതാക്കളും പോലീസില്‍ പരാതി നല്‍കുകയും പോലീസ് പ്രതികളെ പിടികൂടുകയുമായിരുന്നു.അറസ്റ്റിലായ പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. 19-കാരനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.