
ഭുവനേശ്വർ: ഒഡീഷയിലെ പുരിയിൽ അജ്ഞാതർ തീകൊളുത്തിയ 15 വയസ്സുകാരിയെ ഇന്ന് ഡൽഹി എയിംസിൽ എത്തിക്കും(fire). എയിംസ് ഭുവനേശ്വറിൽ നിന്നും ഹെലികോപ്റ്റർ വഴിയാണ് എത്തിക്കുക. എയിംസ് ഭുവനേശ്വറിലെ ഡോക്ടർമാരുടെ ഒരു സംഘം പെൺകുട്ടിയെ അനുഗമിക്കും. ഒരു കുടുംബാംഗം അവരോടൊപ്പം ഉണ്ടായിരിക്കും.
പെൺകുട്ടിയ്ക്ക് 70 % പൊള്ളലേറ്റിട്ടുണ്ട്. പെൺകുട്ടിയുടെ ആരോഗ്യനില നിലവിൽ സ്ഥിരമായി തുടരുകയാണ്. രക്തസമ്മർദ്ദം, കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനങ്ങളിൽ നേരിയ പുരോഗതിയുണ്ടെന്നും എയിംസ് ഭുവനേശ്വർ ഡയറക്ടർ അറിയിച്ചു. അതേസമയം, മെച്ചപ്പെട്ട വൈദ്യചികിത്സയ്ക്കായി കുട്ടിയെ ഡൽഹി എയിംസിലേക്ക് മാറ്റാൻ തയ്യാറാണെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഝി നേരത്തെ അറിയിച്ചിരുന്നു.