ഡൽഹി : ദ്വാരകയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ യുവാവ് ഒളിവിൽ. ഉത്തർപ്രദേശിലെ ഹർദോയി സ്വദേശിനിയാണ് പെൺകുട്ടി.വിവാഹചടങ്ങിനിടെ മണ്ഡപത്തിലെ ശുചിമുറിയിൽ വച്ച് 25കാരനായ യുവാവ് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുക്കൾക്കൊപ്പം ഡൽഹി ദ്വാരകയിലെത്തിയത്. പെൺകുട്ടി സഹായത്തിനായി നിലവിളിച്ചതോടെയാണ് ബന്ധുക്കൾ വിവരം അറിഞ്ഞത്. തുടർന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.ഇതിനിടെ യുവാവ് സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. തുടർന്ന് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
എന്നാൽ, പരാതി പരിശോധിച്ചുവരികയാണെന്നും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്‌തിട്ടില്ല. ശുചിമുറിയിൽ കയറിയപ്പോൾ യുവാവ് തന്നെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പെൺകുട്ടി പോലീസിൽ മൊഴി നൽകി. അതെ സമയം, പോക്സോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പ്രതിക്കായി തിരിച്ചിൽ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.