
പട്ന: ബീഹാറിലെ ഗോപാൽഗഞ്ചിൽ 15 വയസ്സുള്ള ഒരു പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി റിപ്പോർട്ട്. ഗോപാൽഗഞ്ചിലെ ബൈകുന്ത്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിൽ താമസിക്കുന്ന 15 വയസ്സുള്ള ഒരു പെൺകുട്ടിയെ മൂന്ന് യുവാക്കൾ ഒരു കാറിൽ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്‌സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. രാജപട്ടി ഗ്രാമത്തിനടുത്തുള്ള ഒരു പെട്രോൾ പമ്പിലേക്ക് കൊണ്ടുപോയി പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ, ഇരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, മൂന്ന് യുവാക്കൾക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷണം ആരംഭിച്ചു.
പോലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയ മൊഴിയിൽ, ഓടുന്ന കാറിൽ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായതായി പെൺകുട്ടി പറഞ്ഞു.
ബൈകുന്ത്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിൽ താമസിക്കുന്ന 15 വയസ്സുള്ള ഒരു പെൺകുട്ടിയെ അവളുടെ അമ്മ പച്ചക്കറി വാങ്ങാൻ ഗ്രാമത്തിന് പുറത്തേക്ക് പറഞ്ഞയച്ചതായാണ് വിവരം. ഇതിനിടെ, കാറിൽ എത്തിയ മൂന്ന് യുവാക്കൾ പെൺകുട്ടിയുടെ വായിൽ തുണികൊണ്ടു കെട്ടിയശേഷം, രാജപട്ടിയിലെ ഒരു പെട്രോൾ പമ്പിലേക്ക് കൊണ്ടുപോയി. അവിടെ പോയ ശേഷം മൂന്ന് യുവാക്കളും പെൺകുട്ടിക്ക് ലഹരി ഗുളികകൾ നൽകി പീഡിപ്പിച്ചുവെന്നും തുടർന്ന് കൂട്ടബലാത്സംഗം നടത്തിയെന്നുമാണ് പരാതി.
ഈ സംഭവം നടന്ന് 12 മണിക്കൂറിനുശേഷം, മൂന്ന് പ്രതികളും പെൺകുട്ടിയെ റോഡിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സംഭവത്തിന് ശേഷം പെൺകുട്ടി വീട്ടിലെത്തി അമ്മയോട് നടന്ന കാര്യങ്ങൾ മുഴുവൻ പറയുകയായിരുന്നു. നിലവിൽ ഈ വിഷയത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് കേസ് അന്വേഷിച്ചുവരികയാണ്.