ന്യൂഡൽഹി: തിങ്കളാഴ്ച ഡൽഹിയിൽ പതിനഞ്ചുകാരിയായ പെൺകുട്ടിയെ കാമുകൻ വെടിവച്ചു കൊന്നതായി പോലീസ് അറിയിച്ചു. വടക്കൻ ഡൽഹിയിലെ ജഹാംഗിർപുരി പ്രദേശത്താണ് സംഭവം റിപ്പോർട്ട് ചെയ്തത്.(15 year old girl In Delhi Shot Dead By Alleged Lover)
സുമ്പുൾ എന്ന പെൺകുട്ടി സുഹൃത്തിനൊപ്പം ലഘുഭക്ഷണം വാങ്ങാൻ ഒരു മാർക്കറ്റിൽ പോയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. രാത്രി 8:10 ഓടെ, സുമ്പുളിന്റെ കാമുകനെന്ന് പറയപ്പെടുന്ന ആര്യൻ തന്റെ ഒരു സുഹൃത്തിനൊപ്പം അവിടെയെത്തി പ്രദേശത്തെ ഡി ബ്ലോക്കിലെ ഒരു ക്ലിനിക്കിന് മുന്നിൽ വെച്ച് കുട്ടിയെ നിരവധി തവണ വെടിവച്ചു.
കൗമാരക്കാരിയെ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. പ്രതികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.