

ഫരീദാബാദ് : ഹരിയാനയിലെ ഫരീദാബാദിൽ 15 വയസ്സുകാരിയെ കാറിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ലഹരിവസ്തുക്കൾ നൽകി ബോധം കെടുത്തി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പോലീസ് അറിയിച്ചു.(15-year-old girl gang-raped in car in Faridabad)
ഒക്ടോബർ 26-ന് വൈകുന്നേരം 7 മണിയോടെ മാർക്കറ്റിലേക്ക് പോയ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ നാല് യുവാക്കൾ ചേർന്ന് കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. യുവാക്കൾ പെൺകുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കി.
ഒക്ടോബർ 27-ന് പുലർച്ചെ 4 മണിക്ക് പെൺകുട്ടിയെ ബന്ദിയാക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. നാല് പ്രതികളിൽ പ്രധാനിയായ 22-കാരൻ പെൺകുട്ടിയുടെ പരിചയക്കാരനാണ്.
ഒക്ടോബർ 26-ന് വൈകുന്നേരം മാർക്കറ്റിൽ പോയ പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ കാണാതായതായി പരാതി നൽകിയിരുന്നു. ഒക്ടോബർ 27-ന് പുലർച്ചെ 4.30 ഓടെയാണ് സഹോദരി വീട്ടിലെത്തിയ ശേഷം നടന്ന കാര്യങ്ങൾ വെളിപ്പെടുത്തിയത്.
പെൺകുട്ടിയുടെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫരീദാബാദ് പഴയ പോലീസ് സ്റ്റേഷനിൽ നാല് യുവാക്കൾക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് എഫ്.ഐ.ആർ. ഫയൽ ചെയ്തു. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.