
മഹാരാഷ്ട്ര: നവി മുംബൈയിലെ സീവുഡ്‌സ് പ്രദേശത്ത് 15 വയസുകാരി ആത്മഹത്യ ചെയ്തു(suicide). കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് ചാടിയാണ് കുട്ടി ആത്മഹത്യ ചെയ്തത്. ഞായറാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം നടന്നത്.
ആത്മഹത്യയ്ക്ക് പിന്നിലെ കാരണത്തെ കുറിച്ച് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. സംഭവത്തിൽ എൻ.ആർ.ഐ സാഗരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപതയിലേക്ക് മാറ്റി.