
ബഹ്‌റൈച്ച്: ഉത്തർപ്രദേശിൽ ബഹ്‌റൈച്ച് ജില്ലയിൽ നാൻപാറ സർക്കാർ എയ്ഡഡ് ഇന്റർ കോളേജിൽ ഓട്ടമത്സരത്തിനിടെ 15 കാരൻ മരിച്ചു(boy dies). സാദത്ത് ഇന്റർ കോളേജിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും ഭഗ്ഗപൂർവ ഗ്രാമസ്വദേശിയുമായ ഹിമാൻഷു ആണ് മരിച്ചത്.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സഹപാഠികളോടൊപ്പം 100 മീറ്റർ ഓട്ടത്തിൽ പങ്കെടുക്കവെ ഹിമാൻഷു കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ പ്രാദേശിക കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി ഡോക്ടർ പറഞ്ഞു. അതേസമയം, കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.