രാജസ്ഥാനിലെ ജോധ്പുരില്‍ ഉണ്ടായ വാഹനാപകടത്തില്‍ 15 പേര്‍ മരിച്ചു | Accident death

അപകടത്തിൽ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
accident death
Updated on

ജോധ്പൂര്‍ : രാജസ്ഥാനിലെ ജോധ്പുരില്‍ ഭാരത് മാല എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ 15 മരണം. അമിതവേഗതയില്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ ഇടിച്ചു കയറുകയായിരുന്നു.

സംഭവത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ക്ഷേത്രദര്‍ശനത്തിന് ശേഷം ജോധ്പുരിലേക്കുള്ള മടക്കയാത്രയിലാണ് അപകടമുണ്ടായത്. അപകടത്തിനിടയാക്കിയ ടെമ്പോ ട്രാവലര്‍ അമിതവേഗതയിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ സീറ്റുകളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

നാട്ടുകാരും പോലീസും എക്‌സ്പ്രസ് വേയിലൂടെ കടന്നുപോയ മറ്റ് വാഹനയാത്രക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ പ്രാഥമികമായി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ജോധ്പുരിലേക്ക് കൊണ്ടുപോവുകയും ചെയ്തു.സംഭവത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ അനുശോചനം രേഖപ്പെടുത്തി.

Related Stories

No stories found.
Times Kerala
timeskerala.com