14കാരിയെ പീഡിപ്പിച്ചെന്ന വ്യാജപരാതി; രണ്ടാനച്ഛനെ കുറ്റവിമുക്തനാക്കി കോടതി | court order

14കാരിയെ പീഡിപ്പിച്ചെന്ന വ്യാജപരാതി; രണ്ടാനച്ഛനെ കുറ്റവിമുക്തനാക്കി കോടതി | court order
Published on

താനെ : 14 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന വ്യാജപരാതിയിൽ രണ്ടാനച്ഛനെ കുറ്റവിമുക്തനാക്കി താനെ കോടതി ഉത്തരവിട്ടു. ഇന്ത്യൻ പീനൽ കോഡിലെയും പോക്‌സോ നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം പ്രത്യേക പോക്‌സോ ജഡ്ജി റൂബി യു മാൽവങ്കറാണ് യുവാവിനെ കുറ്റവിമുക്തനാക്കിയത്. കുട്ടിയുടെയും അമ്മയുടെയും പരാതിയിന്മേലുള്ള കേസിലാണ് കോടതി ഉത്തരവ്. കേസിന്‍റെ ഗൗരവം തിരിച്ചറിയാതെ യഥാർഥ സംഭവത്തെ പെരുപ്പിച്ച് പറഞ്ഞാണ് പൊലീസിൽ പരാതിപെട്ടതെന്നും കോടതി വ‍്യക്തമാക്കി. (court order)

2021 ജനുവരി, ഫെബ്രുവരി എന്നീ കാലയളവിൽ രണ്ടാനച്ഛനിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നെന്നും തന്‍റെ അശ്ലീല വിഡിയോകൾ കാണിക്കുകയും ചെയ്‌തെന്നുള്ള പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയും അഞ്ചുമാസം ജയിലിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു.

എന്നാൽ, കേസിൽ പെൺകുട്ടിയും അമ്മയും പ്രതിയുടെ മോശം പെരുമാറ്റത്തെ ചൂണ്ടിക്കാണിക്കുന്ന പ്രോസിക്യൂഷന്‍റെ വാദത്തെ പിന്തുണക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. രണ്ടാനച്ഛൻ പെൺകുട്ടിയെ അടിച്ചത് ഇഷ്ട്ടപെടാതെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com