
ചണ്ഡീഗഢ്: പഞ്ചാബിലെ ഫിറോസ്പൂരിൽ വീട്ടിൽ കളിക്കുകയായിരുന്ന ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് 14 വയസ്സുകാരൻ സ്വയം നിറയൊഴിച്ചു(gunfire). കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു.
സ്കൂളിൽ നിന്ന് കുട്ടി വീട്ടിൽ മടങ്ങി എത്തിയതിന് പിന്നാലെയാണ് സംഭവം. കുട്ടിയുടെ തലയിലാണ് വെടിയുണ്ട തുളച്ചു കയറിയത്. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാർ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന കുട്ടിയെയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.