Found hanging: സമ്പന്നകുടുംബത്തിലെ കുട്ടികളെ പരിചരിക്കാൻ പൂനെയിൽ നിന്നും ഡൽഹിയിൽ എത്തിച്ച 14 കാരി തൂങ്ങി മരിച്ച നിലയിൽ; ദുരൂഹത

found hanging
Published on

മുംബൈ : പൂനെയിൽ നിന്നുള്ള 14 വയസ്സുള്ള പെൺകുട്ടിയെ ന്യൂഡൽഹിയിലെ ഒരു അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ അമ്മയുടെ സമ്മതമില്ലാതെ ഒരു സമ്പന്ന കുടുംബം അവളെ വീട്ടിൽ നിന്നും ഡൽഹിക്ക് കൊണ്ട് പോകുകയായിരുന്നു എന്നാണ് പൂനെ സിറ്റി പോലീസ് പറയുന്നത്.

പൂനെയിലെ ചന്ദനഗറിൽ നിന്നുള്ള ശ്രീദേവി ബസ്ബരാജ് ചൗഹാൻ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. വഡ്ഗാവ് ഷെറിയിലെ ഒരു റെസിഡൻഷ്യൽ കോംപ്ലക്സിൽ രണ്ട് കുട്ടികളുടെ കെയർടേക്കറായി ജോലി ചെയ്തു വരികയായിരുന്നു പെൺകുട്ടി. സംഭവത്തിൽ ന്യൂഡൽഹിയിലെ വിവേക് ​​വിഹാർ പോലീസ് സ്റ്റേഷൻ ദുരുഹ മരണത്തിന് കേസെടുത്തു.

ശ്രീദേവി ഏകദേശം ഒന്നര മാസമായി ബ്രഹ്മ സൺ സിറ്റിയിലെ ഒരു വസതിയിൽ ജോലി ചെയ്തു വരികയായിരുന്നു, 3 ഉം 7 ഉം വയസ്സുള്ള രണ്ട് കുട്ടികളുടെ കെയർടേക്കറായാണ് ജോലി നോക്കിയിരുന്നത്. ജൂൺ 16 ന് കുടുംബം അവളെ ഡൽഹിയിലേക്ക് എത്തിച്ചത്, തുടർന്ന് ജൂൺ 21 ന് അവളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അവളുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഞങ്ങൾ അന്വേഷിച്ചുവരികയാണ്- വിവേക് ​​വിഹാറിൽ നിന്നുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഭവത്തിന് മുമ്പ് ശ്രീദേവിയും അമ്മയും തമ്മിലുള്ള ആശയവിനിമയവും അധികൃതർ പരിശോധിക്കുന്നുണ്ട്.ഡൽഹി പോലീസ് അറിയിച്ചതിനെത്തുടർന്ന്, പൂനെയിലെ ചന്ദനഗർ പോലീസ് സ്റ്റേഷൻ കൂടുതൽ നടപടിക്രമങ്ങൾക്കായി അമ്മയെ ഡൽഹിയിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങളും നടത്തുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com