
മഹാരാഷ്ട്ര: ഡോംബിവ്‌ലിയിൽ തുറന്ന കുഴിയിൽ വീണ് 14 വയസ്സുകാരന് ദാരുണാന്ത്യം(boy dies). ജഗദംബ ക്ഷേത്രത്തിനടുത്തുള്ള ഗോപി ചൗക്കിലെ സരേവർ നഗർ സ്വദേശി ആയുഷ് ഏക്‌നാഥ് കദ(14) ആണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. ഭണ്ഡാരയിൽ ഗോപി ചൗക്കിൽ നവരാത്രി ഉത്സവത്തിനിടെ ഭക്ഷണം കഴിക്കാൻ പോയ ആയുഷ്, ഭക്ഷണം കഴിഞ്ഞ ശേഷം അവിടെയുണ്ടായിരുന്ന കുഴിക്ക് സമീപം കൈ കഴുകാൻ പോയപ്പോഴാണ് സംഭവം നടന്നത്.
കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.