

ന്യൂഡൽഹി: തീവ്രവാദികളെന്ന് കരുതി നാഗാലാൻഡിൽ ഗ്രാമീണരെ കൊലപ്പെടുത്തിയ സംഭവത്തിലും തുടർന്നുണ്ടായ സംഘർഷത്തിലും പ്രതിചേർക്കപ്പെട്ട 30 സൈനികർക്കെതിരായ ക്രിമിനൽ നടപടികൾ അവസാനിപ്പിച്ച് സുപ്രീംകോടതി.
ജസ്റ്റിസുമാരായ വിക്രംനാഥ്, പി.ബി വരാലെ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. ഇതിന് മുൻപ്, നാഗാലാൻഡ് സർക്കാർ സൈനികർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തിരുന്നു. എന്നാൽ, അഫ്സ്പ നിയമത്തിന്റെ ചില വകുപ്പുകൾ ചൂണ്ടിക്കാട്ടി 2023 ഫെബ്രുവരിയിൽ കേന്ദ്രം പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നൽകിയിരുന്നില്ല.
കേസ് പരിഗണിച്ച സുപ്രീംകോടതി ഇത് ശരിവെച്ചുകൊണ്ട് നടപടികൾ അവസാനിപ്പിക്കുകയായിരുന്നു.