
ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി ശക്തമായ തിരിച്ചടി നേരിട്ടു(Indraprastha Vikas Party). ഇതേ തുടർന്ന് എ.എ.പി കക്ഷി നേതാവിന്റെ നേതൃത്വത്തിൽ 15 കൗൺസിലർമാർ രാജിവച്ച് പുതിയ പാർട്ടിക്ക് ആഹ്വാനം ചെയ്തു. ഇതോടെ മേയർ തിരഞ്ഞെടുപ്പ് ഉടൻ നടക്കും.
പുതിയ പാര്‍ട്ടിയുടെ പേര് "ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി" എന്നാണെന്ന് മുകേഷ് ഗോയൽ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെയാണ് പുതിയ നീക്കം. അതേസമയം, ഇപ്പോള്‍ രാജിവച്ചവരിൽ ഏറെയും മുൻപ് നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് വിട്ട് ആം ആദ്മി യില്‍ ചേര്‍ന്നവരാണെന്നാണ് പുറത്തു വരുന്ന വിവരം.