ന്യൂഡൽഹി : 124 വയസ് പ്രായമുള്ള വോട്ടറുടെ കാര്യം ഉയർന്നു വന്നത് ബിഹാറിൽ വളരെ വിവാദം സൃഷ്ടിച്ചിരുന്നു. സംഭവത്തിൽ വിശദീകരണവുമായി ജില്ലാ കളക്ടർ രംഗത്തെത്തി. 35കാരിയുടെ വയസ് തെറ്റായി രേഖപ്പെടുത്തിയെന്നാണ് അദ്ദേഹം പറഞ്ഞത്. (124 year old voter fraud in Bihar )
വാർത്തയാകും മുൻപ് തന്നെ ഇത് പരിഹരിച്ചിരുന്നുവെന്നും കളക്ടർ അറിയിച്ചു. അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതായാണ് മിന്‍ത ദേവി എന്ന വോട്ടർ പരാതിപ്പെട്ടത്.